മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍: വിഐപി ടിക്കറ്റ് ലേലത്തില്‍ വിറ്റുപോയത് കോടികള്‍ക്ക്

സൗദി അറേബ്യ ഓള്‍ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള മത്സരം കാണാന്‍ വിഐപി ടിക്കറ്റ് ലേലത്തില്‍ വിറ്റുപോയത് 2.2 ദശലക്ഷം പൗണ്ടിന് (ഏകദേശം 22 കോടിയോളം ഇന്ത്യന്‍ രൂപ).

author-image
Priya
New Update
മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍: വിഐപി ടിക്കറ്റ് ലേലത്തില്‍ വിറ്റുപോയത് കോടികള്‍ക്ക്

റിയാദ്: സൗദി അറേബ്യ ഓള്‍ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള മത്സരം കാണാന്‍ വിഐപി ടിക്കറ്റ് ലേലത്തില്‍ വിറ്റുപോയത് 2.2 ദശലക്ഷം പൗണ്ടിന് (ഏകദേശം 22 കോടിയോളം ഇന്ത്യന്‍ രൂപ).

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കു നേര്‍ മത്സരിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ ടിക്കറ്റിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

സൗദി അറേബ്യയിലെ വ്യവസായിയായ മുഷറഫ് ബിന്‍ അഹമ്മദ് അല്‍ ഗാംദിയാണ് കോടികള്‍ മുടക്കി ടിക്കറ്റ് നേടിയത്.സൗദി അറേബ്യയിലെ ക്ലബുകളുടെ താരങ്ങള്‍ അണിനിരക്കുന്ന ടീമിനെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കും.

ജനുവരി 19 ന് നടക്കുന്ന സൗദി ഓള്‍ സ്റ്റാര്‍ ഇലവന്‍ പിഎസ്ജി മത്സരത്തില്‍ ക്രിസ്റ്റ്യാനോ നായകനാകുമെന്നാണ് വിവരം. സൗദി ക്ലബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ ടീമുകളുടെ താരങ്ങളാണ് സൗദി ഓള്‍ സ്റ്റാറിനു വേണ്ടി കളിക്കളത്തിലെത്തുന്നത്. ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരിക്കും ഇത്.

lionel messi Cristiano Ronaldo Al Nassr psg