മുംബൈ: ഐപിഎല്ലില്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ അവസരം കിട്ടിയ മലയാളി താരം വിഷ്ണു വിനോദ് കാഴ്ചവച്ചത് മിന്നുന്ന പ്രകടം. മികച്ച തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്. തുടര്‍ന്ന് പ്രകടനം മങ്ങിനില്‍ക്കുന്ന സമയത്താണ് വിഷ്ണു വിനോദ് ക്രീസില്‍ എത്തിയത്. വിഷ്ണു, സൂര്യകുമാര്‍ യാദവിനൊപ്പം നിര്‍ണായകമായ സഖ്യം പടുത്തുയര്‍ത്തി.
സിംഗിളുകളില്‍ തുടങ്ങിയ വിഷ്ണു അല്‍സാരി ജോസഫിനെ സിക്‌സ് അടിച്ചാണ് വിഷ്ണു കത്തിക്കയറിയത്. പിന്നീട് മുഹമ്മദ് ഷമിയെ സിക്‌സിനും ഫോറിനും പായിച്ചു. 20 പന്തില്‍ 30 റണ്‍സുമായാണ് വിഷ്ണു കളം വിട്ടത്.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല്ലില്‍ വിഷ്ണു വിനോദിന് ഒരു അവസരം ലഭിക്കുന്നത്. 2014ല്‍ ആര്‍സിബിക്ക് വേണ്ടി മൂന്ന് മത്സരങ്ങളില്‍ കളിച്ചിരുന്നു. എന്നാല്‍, 19 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. ഡല്‍ഹി ക്യാപിറ്റല്‍സിലും സണ്‍റൈസേഴ്‌സ് ഹൈരാബാദിലും അവസരം ലഭിക്കാതെ താരത്തിന് സീസണ്‍ പൂര്‍ത്തിയാക്കേണ്ടി വന്നു.