പന്ത് ചുരണ്ടല്‍ വിവാദം: സ്‌മിത്തിന് കൂവല്‍ അവസാനിക്കുന്നില്ല; ദില്ലിയിലും കളിയാക്കല്‍

വിലക്കും ശിക്ഷയും കഴിഞ്ഞ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ട് വര്‍ഷങ്ങളായിട്ടും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ വിടാതെ പിന്തുടര്‍ന്ന് 'പന്ത് ചുരണ്ടല്‍' വിവാദം.

author-image
Lekshmi
New Update
പന്ത് ചുരണ്ടല്‍ വിവാദം: സ്‌മിത്തിന് കൂവല്‍ അവസാനിക്കുന്നില്ല; ദില്ലിയിലും കളിയാക്കല്‍

ന്യൂഡൽഹി: വിലക്കും ശിക്ഷയും കഴിഞ്ഞ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ട് വര്‍ഷങ്ങളായിട്ടും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ വിടാതെ പിന്തുടര്‍ന്ന് 'പന്ത് ചുരണ്ടല്‍' വിവാദം.പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് ലഭിച്ച ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനെ കളിയാക്കി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ആരാധകര്‍ രംഗത്തെത്തി.

ഡൽഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ സ്‌മിത്ത് ഫീല്‍ഡ് ചെയ്യവേ 'സാന്‍ഡ്‌പേപ്പര്‍' എന്ന് വിളിച്ച് ആക്രോശിക്കുകയായിരുന്നു ആരാധകര്‍.ഓസീസിന്‍റെ 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ന്യൂലന്‍ഡ്‍സില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്.സാന്‍ഡ്‍പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടാനുള്ള ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്‍റെ ശ്രമം ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.

ഇതിന് പിന്നാലെ കുറ്റക്കാരെന്ന് കണ്ടെത്തിയ അന്നത്തെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാർണറെയും 12 മാസത്തേക്കും ബാറ്റര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കും രാജ്യാന്തര-ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി.ഇതിനൊപ്പം സ്മിത്തിന് 2 വർഷത്തെ ക്യാപ്റ്റന്‍സി വിലക്കും വാർണർക്ക് ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തിയിരുന്നു.

border gavaskar trophy match