യുവേഫ ചാമ്പ്യന്‍സ് ലീഗ്: സൂപ്പര്‍ താരത്തിന്റെ പരിക്ക്, പി എസ് ജിക്ക് തിരിച്ചടി

കഴിഞ്ഞ മാസം ലിലിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റശേഷം നെയ്മര്‍ പിന്നീടുള്ള മത്സരങ്ങളില്‍ പി എസ് ജിക്കായി കളിച്ചിരുന്നില്ല.

author-image
greeshma
New Update
 യുവേഫ ചാമ്പ്യന്‍സ് ലീഗ്: സൂപ്പര്‍ താരത്തിന്റെ പരിക്ക്, പി എസ് ജിക്ക് തിരിച്ചടി

 

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യകിരീടം ലക്ഷ്യമിടുന്ന പി എസ് ജിക്ക് തിരിച്ചടി. പി എസ് ജിയുടെ മികച്ച കളിക്കാരില്‍ ഒരാളായ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന് കണങ്കാലിന് പരിക്കേറ്റത് കാരണം
സീസണിലെ ശേഷിച്ച മത്സരങ്ങളിലും കളിക്കാനാവില്ല. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ മാസം 20ന് നടന്ന ലിലിക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. പലതവണ പരിക്കേറ്റ കാലിന്റെ അതേ ഭാഗത്തുതന്നെയാണ് ഇത്തവണയും പരിക്കേറ്റിരിക്കുന്നത്.

നെയ്മര്‍ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാവും. ശസ്ത്രക്രിയ നടക്കുന്നത് ദോഹയിലാകുമെന്ന് പി എസ് ജി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശേഷം താരത്തിന് നാല് മാസത്തോളം വിശ്രമം ആവശ്യമാണെന്നും പി എസ് ജി അറിയിച്ചു.സീസണില്‍ പി എസ് ജിക്കായി 13 ഗോളടിച്ച നെയ്മര്‍ 11 അസിസ്റ്റും നല്‍കി.കഴിഞ്ഞ മാസം ലിലിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റശേഷം നെയ്മര്‍ പിന്നീടുള്ള മത്സരങ്ങളില്‍ പി എസ് ജിക്കായി കളിച്ചിരുന്നില്ല.

psg neymar UEFA CHAMPIONS LEAGUE