ഇന്ത്യയുടെ പേസ് ബൗളർ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരെ മൂന്ന് വിക്കറ്റ് വീഴ്തുകയും ടീമിനെ 100 റൺസിന് വിജയത്തിലെത്തികുകയും ചെയ്തിരുന്നു. മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറ രോഹിത്തിനും കൂട്ടാളികൾക്കും അടിത്തറ പാകി.
മത്സരത്തിൽ ഇന്ത്യയുടെ ആറാം വിജയത്തിന് ശേഷം, തനിക്ക് വിധേയമാകേണ്ടി വന്ന സോഷ്യൽ മീഡിയ ആക്രമണത്തെ പറ്റി താരം പ്രതികരിച്ചു. കൂടാതെ ദേശീയ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയതിൽ സന്തോഷമുണ്ടെന്ന് പേസ് ബൗളർ പറഞ്ഞു.
ഈ വർഷത്തിൽ പല തവണ പരിക്കുകാരണം ബുംറയ്ക്ക് കളിക്കാൻ സാധിച്ചിട്ടില്ല, പലരും താരത്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു എന്ന് വരെ പറഞ്ഞു. അവർ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ ഭാര്യ ഒരു സ്പോർട്സ് അവതരികയാണ്, അതെ, എന്റെ കരിയറിൽ ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നുള്ള ഒരുപാട് ഞാൻ കേട്ടു, പക്ഷെ ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്," നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 100 റൺസിന് വിജയിച്ചതിന് ശേഷം ബുംറ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
തുടക്കത്തിലേ വിക്കറ്റ് നഷ്‌ടപ്പെട്ട ഇന്ത്യക്ക് 239 റൺസെടുക്കാനേ കഴിഞ്ഞുള്ളൂവെങ്കിലും ലക്‌നൗവിൽ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിലൂടെ ബാറ്റർമാരുടെ പിഴവ് നികത്തി. ജോസ് ബട്ട്‌ലറുടെ കളിക്കാർ ഇന്ത്യൻ ടീമിനെ സമ്മർദത്തിലാക്കിയതിൽ സന്തോഷമുണ്ടെന്ന് ഇംഗ്ലണ്ടിനെതിരായ കളിയെക്കുറിച്ച് ബുംറ പറഞ്ഞു.