കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ്ങിനിറങ്ങും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയുടെ ആദ്യ മത്സരമാണിത്. കൂടാതെ ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റിരുന്നു.
അതുകൊണ്ടുതന്നെ ഇന്ന് ബംഗ്ലാദേശിന് ജയിക്കേണ്ടത് അത്യന്താപേക്ഷികമാണ്.പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങിയത്. അഫീഫ് ഹുസൈന് പകരം നസും അഹമ്മദ് ടീമിലെത്തി. ശ്രീലങ്ക മാറ്റമൊന്നും വരുത്തിയിട്ടില്ല.
ശ്രീലങ്ക: പതും നിസ്സങ്ക, ദിമുത് കരുണാര്തനെ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത്ര അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, കശുന്‍ രജിത, മതീഷ പതിരാന.
ബംഗ്ലാദേശ്: മുഹമ്മദ് നെയിം, മെഹിദി ഹസന്‍ മിറാസ്, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുര്‍ റഹീം, ഷമീം ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുല്‍ ഇസ്ലാം, ഹസന്‍ മഹ്‌മൂദ്, നസും അഹമ്മദ്.