ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ - ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ ഫൈനല്‍ മത്സരത്തില്‍ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിയന്‍ സഖ്യമായ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്.

author-image
Priya
New Update
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ - ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ ഫൈനല്‍ മത്സരത്തില്‍ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിയന്‍ സഖ്യമായ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്.

7-6-6-2 എന്നിങ്ങനെയാണ് സ്‌കോര്‍.ആദ്യ സെറ്റില്‍ തുടക്കത്തില്‍ ബ്രേക്ക് ചെയ്യപ്പെട്ടിട്ടും ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സഖ്യം 2-2-ന് ഒപ്പമെത്തി. ആദ്യ ഗെയിം തന്നെ ബ്രേക്ക് ചെയ്യപ്പെട്ട് 0-2ന് പിന്നിലായിപ്പോയിട്ടും 3-2ന് മുന്നിലെത്താന്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തിനായി.

പിന്നീട് ആദ്യ സെറ്റില്‍ 5-3ന് ലീഡെടുത്തതോടെ ഇന്ത്യന്‍ സഖ്യത്തിന് പ്രതീക്ഷയായി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ബ്രസീലിയന്‍ സഖ്യം സാനിയ-ബൊപ്പണ്ണ സഖ്യത്തെ ബ്രേക്ക് ചെയ്ത് 5-5ന് ഒപ്പം പിടിച്ചു.

 
6-5ന് മുന്നിയെത്തിയെങ്കിലും 6-6ന് ബ്രസീലിയന്‍ സഖ്യം ഒപ്പമെത്തി. ടൈ ബ്രേക്കറില്‍ 0-3ന് പിന്നിലായതോടെ തന്റെ രണ്ട് സെര്‍വും നിലനിര്‍ത്തി ബൊപ്പണ്ണ 2-3ലെത്തിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഇന്ത്യന്‍ സഖ്യത്തിന് പിടിച്ചു നില്‍ക്കാനായില്ല.

രണ്ടാം സെറ്റില്‍ തുടക്കത്തിലെ 1-3ന് പിന്നിലായിപ്പോയ ഇന്ത്യന്‍ സഖ്യം പിന്നീട് 1-4ലേ്കും അവസാനം 2-6ലും എത്തി സെറ്റും കിരീടവും സ്വന്തമാക്കി.

australian open 2023 sania mirza rohan bopanna