ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പി.വി സിന്ധു ഫൈനല്‍ കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക 12-ാം നമ്പര്‍ താരമായ അമേരിക്കയുടെ ബെയ്വെന്‍ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു പരാജയപ്പെട്ടു.
39 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. 12-21, 17-21 എന്നിങ്ങനെയാണ് സ്‌കോര്‍. മുമ്പ് 10 തവണ ചൈനീസ് വംശജയായ അമേരിക്കന്‍ താരത്തിനെതിരെ ഏറ്റുമുട്ടിയപ്പോഴും ആറ് തവണയും സിന്ധുവാണ് വിജയിച്ചത്. ക്വാര്‍ട്ടറില്‍ ഷാങ്ങില്‍ നിന്ന് കടുത്ത പോരാട്ടമാണ് സിന്ധു നേരിട്ടത്.