മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ മികച്ച തിരിച്ചുവരവ് നടത്തി നൊവാക് ജോക്കോവിച്ച്. ജോക്കോവിച്ചിനൊപ്പം സെമിയിലെത്തിയ മറ്റ് മൂന്ന് താരങ്ങളും ഒരു ഗ്രാന്സ്ലാം കിരീടം പോലും നേടാത്തവരാണ്.
നാളെ നടക്കുന്ന സെമിഫൈനലില്‍ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരം ടോമി പോളാണ് ജോക്കോവിച്ചിന്റെ എതിരാളി.പത്താം ഓസ്ട്രേലിയന്‍ ഓപ്പണിലേക്ക് ലക്ഷ്യമിടുന്ന ജോക്കോവിച്ചിന് ഇനി മുന്നിലുള്ളത് രണ്ട് മത്സരങ്ങള്‍.
മെല്‍ബണ്‍ പാര്‍ക്കില്‍ തുടര്‍ച്ചയായ 26 ജയമെന്ന ആന്ദ്രേ അഗാസിയുടെ നേട്ടത്തിനൊപ്പമെത്താനും ജോക്കോവിച്ചിന് സാധിച്ചു. നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാലും റണ്ണറപ്പ് ദാനില് മെദ്വദേവുമെല്ലാം നേരത്തെയവസാനിപ്പിച്ച ടൂര്‍ണമെന്റില്‍ റാങ്കിംഗില്‍ മുന്നിലുള്ള ഗ്രീക്ക്താരം സ്റ്റെഫാനോ സിറ്റ്സിപാസ് മാത്രമാണ് ജോക്കോവിച്ചിന് വെല്ലുവിളിയുയര്‍ത്തുന്ന താരം.