ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഇന്‍ഡോറില്‍ മാര്‍ച്ച് 1 ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് തിരിച്ചെത്തില്ല.
ഇതോടെ ഇന്‍ഡോറില്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ നയിക്കും.അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ വേണ്ടിയാണ് രണ്ടാം ടെസ്റ്റിനുശേഷം കമിന്‍സ് അടിയന്തരമായി നാട്ടിലേക്ക് പോയത്.
അമ്മ പാലിയേറ്റീവ് കെയറിലാണെന്നും ഈ സമയം കുടുംബത്തിനൊപ്പം നില്‍ക്കാനാണ് താന്‍ താല്പര്യപെടുന്നതെന്നും കമിന്‍സ് വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്ട്രേലിയയും ആരാധകരും നല്കുന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും കമിന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റും ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു.