അക്‌സറിനു പകരം അശ്വിന്‍; താരത്തിന്റെ അനുഭവ സമ്പത്ത് തുണയാകുമോ?

സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ വച്ചു നടന്ന ഏഷ്യ കപ്പില്‍ പരിക്കേറ്റ അക്സര്‍ പട്ടേലിന് പകരമായി സ്പിന്നര്‍ ആര്‍ അശ്വിനെ ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുത്തു. തമിഴ്‌നാട് താരമായ രവിചന്ദ്രന്‍ അശ്വിന്‍ തന്റെ മൂന്നാം 50 ഓവര്‍ വേള്‍ഡ് കപ്പ് കളിക്കാന്‍ ഒരുങ്ങുകയാണ്. വിരാട് കോഹ്ലിക്കൊപ്പം 2011-ല്‍ കിരീടം നേടിയ ടീമിലെ അംഗം കൂടിയാണ് അശ്വിന്‍.

author-image
Hiba
New Update

ഓസ്ട്രേലിയക്ക് എതിരെയുള്ള ഏകദിന പരമ്പരയിലൂടെയാണ് അശ്വിന്റെ തിരിച്ചുവരവ്. ഇന്‍ഡോറില്‍ നടന്ന ആദ്യ രണ്ടു മത്സരങ്ങള്‍ കളിക്കുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു. കൂടാതെ അശ്വിന്‍ രണ്ട് കളികളില്‍ നിന്നുമായി 4 വിക്കറ്റും വീഴ്ത്തി. ഈ മാസം കളിച്ച പരമ്പരയ്ക്ക്  മുന്‍പ് അശ്വിന്‍ 2022 ല്‍ സൗത്ത് ആഫ്രിക്കയിലാണ് അവസാനമായി ഏകദിന പരമ്പര കളിച്ചത്. 

ഇടംകൈയന്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും കുല്‍ദീപ് യാദവിനുമൊപ്പമാണ് തന്ത്രശാലിയായ ഓഫ് സ്പിന്നര്‍ അശ്വിന്‍ കൂടി ബൗളിംഗ് നിരയില്‍ എത്തുന്നത്. 115 ഏകദിനങ്ങളില്‍ നിന്ന് 155 വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ അനുഭവ സമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാണ്. 2017 ന് ശേഷം ഈ 37 കാരന്റെ രണ്ടാം വരാവുകൂടിയാണ് ഈ ലോകകപ്പ്.
 
അക്‌സറിന് മാച്ച് ഫിറ്റ് ആവാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടിവരുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് നാഷണല്‍ സെക്ഷന്‍ പാനല്‍ അശ്വിനെ പരിഗണിച്ചത്. തുടര്‍ന്ന് ടീമിലെ മാറ്റത്തിനെ കുറിച്ച്  ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (ഐ സി സി) വ്യാഴാഴ്ച്ച അറിയിച്ചു.

വെള്ളിയാഴ്ച്ചയ്ക്ക് ശേഷം ലോകകപ്പ്  ടീമില്‍ ഒരു മാറ്റവും വരുത്താനാകില്ല. അല്ലെങ്കില്‍ സ്‌ക്വാഡിലെ ഏതെങ്കിലും താരത്തിന് പരിക്ക് പറ്റണം. ഒക്ടോബര്‍ 8 ന് എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യ, ഓസ്ട്രേലിയയ്ക്കെതിരെ ലോകകപ്പിലെ മത്സരത്തിനിറങ്ങും. തന്റെ ജന്മനാട്ടില്‍ അശ്വിനും ലോകകപ്പ് ടീമിനൊപ്പം ഉണ്ടാകും.

cricket Axar Patel aswin Indian squad world cup cricket