ഏഷ്യൻ ​ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ്; അഭിമാനമായി വിദ്യ രാംരാജ്

അത്‌ലറ്റിക്‌ ഇതിഹാസം പി ടി ഉഷയുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ഈ 25കാരി. 1984ൽ ലോസ് എയ്ഞ്ചൽസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 4.50നാണ് ഫൈനൽ നടക്കുക.

author-image
Greeshma Rakesh
New Update
ഏഷ്യൻ ​ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ്; അഭിമാനമായി വിദ്യ രാംരാജ്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് നേട്ടത്തിൽ തിളങ്ങി ഇന്ത്യയുടെ വിദ്യ രാംരാജ്.യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ടാണ് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തിയത്. തുടർന്ന് ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തോടെ വിദ്യ ഫൈനലിന് യോഗ്യതയും നേടി.

അത്‌ലറ്റിക്‌ ഇതിഹാസം പി ടി ഉഷയുടെ  റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ഈ 25കാരി. 1984ൽ ലോസ് എയ്ഞ്ചൽസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 4.50നാണ് ഫൈനൽ നടക്കുക.

അതെസമയം പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ ഫൈനലിലേയ്ക്ക്. ഹീറ്റ്സിൽ ഒന്നാമതായാണ് അഫ്സലും ഫൈനലിന് യോഗ്യത നേടിയത്. ഒരു മിനിറ്റും 46 സെക്കന്റും എടുത്താണ് അഫ്സലിന്റെ നേട്ടം.ചൊവ്വാഴ്ച വൈകുന്നേരം 5.55നാണ് അഫ്സലിന്റെ ഫൈനൽ.

ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടിക്കഴിഞ്ഞു. 3000 മീറ്റർ സ്പീഡ് സ്കേറ്റിങ്ങിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ വെങ്കല മെഡൽ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 13 സ്വർണമടക്കം ഇന്ത്യ ആകെ 55 മെ‍ഡലുകൾ ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. 21 വെള്ളിയും 21 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഏഷ്യൻ ഗെയിംസിൽ നേടി.

asian games2023 vithya ramraj hurdle pt usha