ബംഗളൂരു: ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന് രണ്ടാംനിര ടീമിനെ അയക്കുന്നതിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി.ഏഷ്യന്‍ ഗെയിംസ് പോലെയൊരു അഭിമാന പോരാട്ടത്തിന് അത്രയും ദുര്‍ബലമായ ടീമിനെ അയക്കുന്നത് ശരിയല്ല.ഒന്നുകില്‍ പോകാതിരിക്കുക, അല്ലെങ്കില്‍ മികച്ച ടീമിനെ അയക്കുക- ഛേത്രി ആവശ്യപ്പെട്ടു.
താന്‍ ഇതുവരെ ഉള്‍പ്പെട്ട ഏറ്റവും ഒരുക്കങ്ങള്‍ നടത്തിയിട്ടില്ലാത്ത ടീമാണ് ഇതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാനിരിക്കെ ക്ലബുകള്‍ താരങ്ങളെ വിട്ടുനല്‍കാത്തതോടെ ആണ് രണ്ടാം നിര ടീമിനെ തെരഞ്ഞെടുത്തത്.ഐ.എസ്.എല്‍ ക്ലബുകളുടെ പ്ലേയിങ് ഇലവനില്‍ സ്ഥിരസാനിധ്യമല്ലാത്ത താരങ്ങളേയും കൊണ്ടാണ് ഏഷ്യന്‍ കപ്പ് ഗെയിംസിന് പോകുന്നത്.
ഇന്ത്യന്‍ ടീം മാനേജര്‍ ഇഗോര്‍ സ്റ്റിമാച്ച് ആദ്യം പ്രഖ്യാപിച്ച ടീമിലെ ഒട്ടുമിക്ക താരങ്ങളെയും അവരുടെ ക്ലബുകള്‍ വിട്ടുനല്‍കാതിരുന്നതോടെയാണ് രണ്ടാംനിര ടീമിനെ അയക്കുന്നത്. സുനില്‍ ഛേത്രിയെയും വിട്ടുനല്‍കുന്നതില്‍ ബംഗളൂരു എഫ്.സിക്ക് താല്‍പ്പര്യമില്ലായിരുന്നെങ്കിലും രാജ്യത്തിന്റെ അഭിമാനമെന്ന നിലയില്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു.