ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ ടീം സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
ഈ ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിലെ ഇന്ത്യയുടെ ആദ്യ സുവര്‍ണ നേട്ടം കൂടിയാണിത്.ദിവ്യാന്‍ഷ് സിങ് പന്‍വാര്‍, രുദ്രാംക്ഷ് ബാലാസഹേബ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.
1893.7 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റം. മൂവരും ഇതേ വിഭാഗത്തിന്റെ വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്.
ഈ ഇനത്തില്‍ ചൈന ഈ വര്‍ഷം സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. രണ്ടാം ദിനത്തില്‍ റോവിങിലും മെഡല്‍ നേട്ടം. പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി.6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വെങ്കലം നേടിയത്.
നിലവില്‍ ഒരു സ്വര്‍ണവും മൂന്ന് വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയ്ക്ക് മെഡലുകള്‍ ഏഴായി.