ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ബുധനാഴ്ച നടന്ന സെമിയില്‍ ദക്ഷിണ കൊറിയയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ തോല്‍പ്പിച്ചത്. എല്ലാ മത്സരവും ജയിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ വലി കിലുക്കി. ഹര്‍ദിക്ക് സിംഗാണ് ആദ്യ ഗോള്‍ നേടിയത്.
11-ാം മിനിറ്റിലായിരുന്നു മന്‍ദീപ് സിംഗില്‍ നിന്ന് രണ്ടാം ഗോള്‍ പിറന്നത്. 15-ാം മിനിറ്റില്‍ ലളിത് കുമാര്‍ ഉപാധ്യ ഇന്ത്യയുടെ ലീഡ് 3-0 ആക്കി ഉയര്‍ത്തി.
എന്നാല്‍, 17,20 മിനിറ്റുകളില്‍ മഞ്ചെ ജംഗ് ഇന്ത്യന്‍ ഗോള്‍ വല ചലിപ്പിച്ചു. ഇതോടെ സ്‌കോര്‍ ബോര്‍ഡ് 3-2 എന്നായി.
24-ാം മിനിറ്റില്‍ അമിത് രോഹിദാസ് വല ചലിപ്പിച്ചു. ഇന്ത്യ 4-2 ന് മുന്നിലെത്തി. 42-ാം മിനിറ്റില്‍ മഞ്ചെ ജംഗ് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി.
മൂന്ന് ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ സ്‌കോര്‍ 4-3. 54-ാം മിനിറ്റില്‍ അഭിഷേകില്‍ നിന്ന് അഞ്ചാം ഗോള്‍ പിറന്നു. അവസാന ആറ് മിനിറ്റ് കൊറിയന്‍ സംഘത്തിന് മറുപടി ഗോളുകള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.