ഏഷ്യന്‍ ഗെയിംസില്‍ മിന്നിത്തിളങ്ങി അന്നു റാണി

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് സ്വര്‍ണം. 62.92 മീറ്റര്‍ ദൂരം എറിഞ്ഞാണ് അന്നു സ്വര്‍ണം നേടിയത്.

author-image
Web Desk
New Update
ഏഷ്യന്‍ ഗെയിംസില്‍ മിന്നിത്തിളങ്ങി അന്നു റാണി

ഹാധ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് സ്വര്‍ണം. 62.92 മീറ്റര്‍ ദൂരം എറിഞ്ഞാണ് അന്നു സ്വര്‍ണം നേടിയത്.

അന്നു റാണിയുടെ സുവര്‍ണ നേട്ടത്തോടെ ഇന്ത്യയുടെ ആകെ സ്വര്‍ണവേട്ട പതിനഞ്ചായി.

വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു.

800 മീറ്ററില്‍ മലയാളിതാരം മുഹമ്മദ് അഫ്‌സല്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. 1 മിനിറ്റ് 48.43 സെക്കന്‍ഡിലാണ് അഫ്‌സല്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്.

ഡെക്കാത്ത്ലണില്‍ തേസ്വിന്‍ ശങ്കര്‍ ദേശീയ റെക്കോര്‍ഡോടെ വെള്ളി നേടി. 7666 പോയിന്റാണ് തേജസ്വിന്‍ നേടിയത്. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ വെങ്കലം സ്വന്തമാക്കി. 16.68 മീറ്ററാണ് പ്രവീണ്‍ ചാടിക്കടന്നത്.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് വെങ്കലമെഡല്‍ സ്വന്തമാക്കി. 55.68 സെക്കന്‍ഡിലാണ് വിദ്യ 400 മീറ്റര്‍ പിന്നിട്ടത്.

 

india asian games 2022 annu rani