ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് സെയ്‌ലിംഗില്‍ വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരം ഇബാദ് അലിക്ക് സെയ്‌ലിംഗില്‍ വെങ്കല മെഡല്‍. പുരുഷന്മാരുടെ വിന്‍ഡ്‌സര്‍ഫര്‍ ആര്‍എസ്-എക്‌സ് ഇനത്തിലാണ് ഇബാദ് അലി മെഡല്‍ സ്വന്തമാക്കിയത്.

author-image
Web Desk
New Update
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് സെയ്‌ലിംഗില്‍ വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരം ഇബാദ് അലിക്ക് സെയ്‌ലിംഗില്‍ വെങ്കല മെഡല്‍. പുരുഷന്മാരുടെ വിന്‍ഡ്‌സര്‍ഫര്‍ ആര്‍എസ്-എക്‌സ് ഇനത്തിലാണ് ഇബാദ് അലി മെഡല്‍ സ്വന്തമാക്കിയത്.

52 പോയിന്റുമായാണ് ഇബാദ് അലി മൂന്നാം സ്ഥാനത്തെത്തിയത്. തായ്ലന്‍ഡിന്റെ നത്തഫോങ് ഫോണോഫാരത്തിന് വെള്ളിയും ജേതാവ് കൊറിയയുടെ വോന്‍വൂ ചോയ്ക്ക് സ്വര്‍ണവും ലഭിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 13-ാം മെഡലാണിത്. നേരത്തേ വനിതാ സെയ്ലിങ്ങിലും ഇന്ത്യക്ക് മെഡല്‍ ലഭിച്ചിരുന്നു. ഇന്ത്യയുടെ നേഹ ടാക്കൂറാണ് വെള്ളി മെഡല്‍ നേടിയത്.

india china asian games sailing medal