ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെയാണ് ഇന്ത്യ കീഴടക്കിയത്. ഇതോടെ പുരുഷ ബാഡ്മിന്റനില്‍ മെഡല്‍ ഉറപ്പായി.
കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, മിഥുന്‍ മഞ്ജുനാഥ് എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയും അഭിമാനവും സമ്മാനിച്ചത്.
37 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയ്ക്കായി പുരുഷ ബാഡ്മിന്റണില്‍ രാജ്യത്തിനായി മെഡലുറപ്പിച്ചത്.
ഇന്‍ഡൊനീഷ്യ-കൊറിയ മത്സര വിജയികളാകും സെമിയില്‍ ഇന്ത്യയുടെ എതിരാളി.
ആദ്യം കോര്‍ട്ടിലെത്തിയ ലക്ഷ്യ സെന്‍ നേപ്പാള്‍ താരം പ്രിന്‍സ് ദഹാലിനെ 21-5, 21-8 എന്ന സ്‌കോറിന് കീഴടക്കി. രണ്ടാം മത്സരത്തില്‍ സുനില്‍ ജോഷിയെ 21-4, 21-13 ന് കിഡംബി ശ്രീകാന്ത് തകര്‍ത്തു
മൂന്നാം മത്സരത്തില്‍ ബിഷ്ണു കത്തുവാളിനെ 21-2, 21-17ന് തകര്‍ത്ത് മിഥുന്‍ ഇന്ത്യയെ സെമിയിലെത്തിച്ചു.