കായിക താരങ്ങളെ വരവേൽക്കാൻ ഒരുങ്ങി ഹാങ്ചൗ

രാവിലെ 10 മണിയോടെ ഹാങ്ചൗവിലെ ആകാശം കറുത്ത മഴ മേഘങ്ങളാൽ മൂടപ്പെട്ടിരുന്നു .ഇടയ്ക്കിടെ പെയ്ത മഴ താപനില അല്പം കുറച്ചു.ചൈനയുടെ കിഴക്കു ഭാഗത്താണ് ഹാങ്ചൗ സ്ഥിതി ചെയ്യുന്നത്

author-image
Hiba
New Update
കായിക താരങ്ങളെ വരവേൽക്കാൻ ഒരുങ്ങി ഹാങ്ചൗ

രാവിലെ 10 മണിയോടെ ഹാങ്ചൗവിലെ ആകാശം കറുത്ത മഴ മേഘങ്ങളാൽ മൂടപ്പെട്ടിരുന്നു .ഇടയ്ക്കിടെ പെയ്ത മഴ താപനില അല്പം കുറച്ചു.ചൈനയുടെ കിഴക്കു ഭാഗത്താണ് ഹാങ്ചൗ സ്ഥിതി ചെയ്യുന്നത് .

ബുദ്ധ ക്ഷേത്രങ്ങൾക്കും മനോഹരമായ തേയില തോട്ടങ്ങൾക്കും പട്ടുനൂൽ ഉത്പാദനത്തിനും പേരുകേട്ടിട്ടുള്ള പ്രദേശമാണ് ഹാങ്ചൗ.പണ്ടുള്ളവർ ഇതിനെ ഭൂമിയിലെ സ്വർഗം എന്ന് പറയപ്പെട്ടിരുന്നു.

ശനിയാഴ്ച്ച ഔദ്യോഗികമായി ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന്റെ 19 മത് എഡിഷനുവേണ്ടി 45 രാജ്യങ്ങളിൽ നിന്നായി പന്തീരായിരത്തിലധികം കായികതാരങ്ങളാണ് ആതിഥേയ നഗരമായ ഹാങ്ചൗവിലെത്തുന്നത്. അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കാൻ പോകുന്നത് 10,500 പേർ മാത്രം. കായിക ഇനങ്ങൾ കൂടുതലുള്ളതു തന്നെയാണ് ഇതിനൊരു കാരണം.

ഹാങ്ങ്ഷുവിലെ ഹോട്ടലുകളുടെ റിസർവേഷൻ വിവിധ ദേശിയ സംഘടനകളിലെ ഉദ്യോഗസ്ഥരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.52000 ത്തോളം വരുന്ന വളണ്ടിയർമാരുടെ സേവനം സന്ദർശക പ്രതിനിധികൾക്ക് ഗെയിംസിന്റെ സമയത്ത് തടസരഹിത അനുഭവം ഉറപ്പാക്കും.

2022ൽ നടക്കേണ്ടിയിരുന്ന മേള കോവിഡ് മൂലം ഈ വർഷം നടത്തുകയാണ്. അതിനാൽ 2022 ഏഷ്യൻ ഗെയിംസ് എന്നാവും ഔദ്യോഗികമായി അറിയപ്പെടുക.

Hangzhou asiangames