കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു.
മഴയെ തുടര്‍ന്ന് മത്സരം 42 ഓവറാക്കി ചുരുക്കി. തുടര്‍ന്നാണ് ലങ്കയുടെ വിജയലക്ഷ്യം 252 ആക്കിയത്.
ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് റിസ്വാന്‍ (73 പന്തില്‍ 86*), അബ്ദുല്ല ഷഫീഖ് (69 പന്തില്‍ 52) എന്നിവരുടെ അര്‍ധസെഞ്ചറിയും ഇഫ്തിഖര്‍ അഹമ്മദിന്റെ (40 പന്തില്‍ 47) ബാറ്റിങ്ങുമാണ് പാക്കിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.
ശ്രീലങ്കയ്ക്കായി മതീഷ പതിരണ മൂന്നു വിക്കറ്റും പ്രമോദ് മദുഷന്‍ രണ്ടു വിക്കറ്റും മഹീഷ് തീക്ഷ്ണ, ദുനിത് വെല്ലാലാഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പ്ലേയിങ് ഇലവന്‍:
പാക്കിസ്ഥാന്‍ ടീം: അബ്ദുല്ല ഷഫീഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹാരിസ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രിദി, മുഹമ്മദ് വസിം, സമാന്‍ ഖാന്‍
ശ്രീലങ്കന്‍ ടീം: പാതും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ശനക, ദുനിത് വെല്ലാലാഗെ, മഹീഷ് തീക്ഷ്ണ, പ്രമോദ് മദുഷന്‍, മതീഷ പതിരണ.