ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് ടോസ്; ടീമില്‍ മാറ്റം

ഇന്ത്യ, ശ്രീലങ്ക എന്നിവരാണ് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയ മറ്റു ടീമുകള്‍. ഞായറാഴ്ച്ച പാകിസ്ഥാനുമായിട്ടാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം.

author-image
Greeshma Rakesh
New Update
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് ടോസ്; ടീമില്‍ മാറ്റം

 

ലാഹോര്‍: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് ടോസ്. തുടര്‍ന്ന് ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനാണ് ബാറ്റിംഗ് തിരഞ്ഞെടുത്തത്. അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ഇല്ലാതെയാണ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിന് ബംഗ്ലാദേശ് ഇറങ്ങുന്നത്.

 

പേശി വലിവിനെ തുടര്‍ന്ന് അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. അതേസമയം, ലിറ്റണ്‍ ദാസ് ബംഗ്ലാദേശ് നിരയില്‍ തിരിച്ചെത്തി. വൈറല്‍ ഫീവറിനെ തുടര്‍ന്ന് ദാസിന് ടൂര്‍ണമെന്റ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരമിപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്.അതെസമയം പാകിസ്ഥാനും ടീമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുഹമ്മദ് നവാസിന് പകരം ഫഹീം അഷ്‌റഫ് ടീമിലെത്തി.

 

പാകിസ്ഥാന്‍: ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

ബംഗ്ലാദേശ്: മുഹമ്മദ് നെയിം, മെഹിദി ഹസന്‍, ലിറ്റണ്‍ ദാസ്, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ഷമിം ഹുസൈന്‍, അഫീഫ് ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം, ഹസന്‍ മഹ്മൂദ്.

ഇന്ത്യ, ശ്രീലങ്ക എന്നിവരാണ് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയ മറ്റു ടീമുകള്‍. ഞായറാഴ്ച്ച പാകിസ്ഥാനുമായിട്ടാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ - പാക് മത്സരം മഴ മുടക്കിയിരുന്നു. പിന്നാലെ ഗ്രൂപ്പ് എയില്‍ നേപ്പാളിനെ തോല്‍പ്പിച്ച് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ നിന്ന് അഫ്ഗാനിസ്ഥാനാണ് പുറത്തായത്.

cricket Asia Cup 2023 Asia Cup Super Four Match Pakistan Cricket Team Bangladesh cricket Team