ഏഷ്യ കപ്പ് ക്രിക്കറ്റ്: ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യ-പാക് മത്സരം ശ്രീലങ്കയില്‍

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ കാന്‍ഡിയില്‍ സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

author-image
Web Desk
New Update
ഏഷ്യ കപ്പ് ക്രിക്കറ്റ്: ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യ-പാക് മത്സരം ശ്രീലങ്കയില്‍

കൊളംബോ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ കാന്‍ഡിയില്‍ സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

ഓഗസ്റ്റ് 30ന് തുടങ്ങുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 17ന് അവസാനിക്കും. നാല് മത്സരം പാക്കിസ്ഥാനിലും ബാക്കി ഒന്‍പത് മത്സരം ശ്രീലങ്കയിലുമാണ് നടത്തുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കാന്‍ എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് മത്സരം രണ്ട് രാജ്യങ്ങളിലായി നടത്താന്‍ തീരുമാനിച്ചത്.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും. 13 ഏകദിന മത്സരങ്ങളായിരിക്കും ഉണ്ടാകുക.

സെപ്റ്റംബര്‍ 17-ന് കൊളംബോയില്‍ വെച്ചാണ് ഫൈനല്‍ നടക്കുന്നത്. ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായാണ് ഏറ്റുമുട്ടുക.

ഏഷ്യാകപ്പ് കളിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന ഉറച്ച നിലപാടാണ് ബിസിസിഐ തുടക്കം മുതല്‍ സ്വീകരിച്ചത്. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പാക്കിസ്ഥാനു പുറത്തുനടത്താമെന്ന ഹൈബ്രിഡ് മോഡലുമായി പാക്കിസ്ഥാനെത്തി.

ചര്‍ച്ചകള്‍ക്കു ശേഷം ഇന്ത്യയുടെ കളികളും മറ്റു പ്രധാന മത്സരങ്ങളും ശ്രീലങ്കയില്‍ നടത്താന്‍ ധാരണയായി.

cricket sports Asia Cup 2023