കാന്‍ഡി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ വിറപ്പിച്ച് പാക്കിസ്ഥാന്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 11 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
പേസര്‍ ഷഹീന്‍ അഫ്രീദിക്കു മുന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും വീണു. അഫ്രീദിയുടെ പന്തില്‍ ഇരുവരും ബോള്‍ഡാകുകയായിരുന്നു.
സ്‌കോര്‍ 15ല്‍ നില്‍ക്കെ രോഹിത് ശര്‍മ പുറത്തായി. 22 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ 11 റണ്‍സാണ് നേടിയത്. ഏഴു പന്തുകള്‍ നേരിട്ട കോലി ആകെ നാല് റണ്‍സാണ് എടുത്തത്.
9 പന്തില്‍ 14 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ ഹാരിസ് റൗഫിന്റെ പന്തില്‍ ഫഖര്‍ സമാന്‍ ക്യാച്ചെടുത്ത് പുറത്തായി.
12ാം ഓവറില്‍ മഴ കാരണം കളി വീണ്ടും നിര്‍ത്തിവച്ചു.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്
പാക്കിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ ഫഖര്‍ സമാന്‍, ഇമാം ഉള്‍ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗാ സല്‍മാന്‍, ഇഫ്തിക്കര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.