മുംബൈ: മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ നായ കടിച്ചു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ച വീഡിയോയിലാണ് യുവ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താരത്തിന്റെ പരിക്ക് ഗൗരവമുള്ളതല്ല. ലഖ്‌നൗ താരം യുദ്ധ് വീര്‍ സിംഗിനോട് സംസാരിക്കുമ്പോഴാണ് നായ കടിച്ച വിവരം അര്‍ജുന്‍ വെളിപ്പെടുത്തിയത്.
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി നാലു മത്സരങ്ങളാണ് അര്‍ജുന്‍ കളിച്ചത്. നാലു മത്സരങ്ങളില്‍ നിന്നായി മൂന്നു വിക്കറ്റുകളാണ് നേടിയത്.
മുംബൈ ഇന്ത്യന്‍സിന് ഇനി രണ്ടു മത്സരങ്ങള്‍ കൂടിയുണ്ട്. ചൊവ്വാഴ്ച ലഖ്‌നൗവിനോട് വിജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവും.