ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

author-image
Athira
New Update
ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു

ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 63-ാം വയസിലാണ് താരത്തിന്റെ അന്ത്യം. 1990ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയുടെ വിജയഗോള്‍ നേടിയ താരമാണ് ആന്ദ്രേസ്.

കൈസര്‍ലൗട്ടേണ്‍, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജര്‍മ്മനിക്കായി 86 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1986ലെ ലോകകപ്പിലും ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്നു.

1990ലെ ലോകകപ്പില്‍ ബ്രെഹ്മയുടെ പരിശീലകനായിരുന്ന ഫ്രാന്‍സ് ബെക്കന്‍ബോവര്‍ രണ്ട് മാസം മുമ്പാണ് അന്തരിച്ചത്. കരിയറില്‍ മൊത്തം എട്ട് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

sports news Latest News news updates