ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് മീറ്റില്‍ വനിതാ 100 മീറ്ററില്‍ അമേരിക്കയുടെ ഷാകാരി റിച്ചഡ്സന് സ്വര്‍ണം. ചാമ്പ്യന്‍ഷിപ്പ് റോക്കോര്ഡോടെയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്.
റിച്ചഡ്സന് 10.65 സെക്കന്‍ഡിലാണ് 100 മീറ്റര്‍ പിന്നിട്ടത്.ജമൈക്കയുടെ ഷെരിക ജാക്സന് ആണ് വെള്ളി. മുന്‍ ജേതാവ് ഷെല്ലി ആന്‍ഫ്രേസര്‍ വെങ്കലം നേടി.
ഡോപിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ടോക്യോ ഒളിംപിക്സിലും കഴിഞ്ഞ വര്‍ഷം യൂജിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും റിച്ചഡ്സന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
200 മീറ്റര്‍ ജേതാവായ ഷെരിക ജാക്സന് 10.72 സെക്കന്‍ഡിലാണ് 100 മീറ്റര്‍ ഓടിയെത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു തവണ സ്വര്‍ണം നേടിയ ഷെല്ലി ആന്‍ഫ്രേസര്‍ 10.77 സെക്കന്‍ഡിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്.