ചരിത്രത്തിൽ ഇതാദ്യം; ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിന് യോഗ്യത നേടി അഫ്ഗാനിസ്താൻ

2025ൽ പാകിസ്ഥാനിൽ വച്ച നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിന് യോഗ്യത നേടി അഫ്ഗാനിസ്താൻ.ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതോടെയാണ് അഫ്ഗാൻറെ ചാമ്പ്യൻസ് ട്രോഫി സാധ്യത ഉറപ്പായത്.

author-image
Hiba
New Update

ലോകകപ്പ് പോയൻറ് ടേബിളിന്റെ അടിസ്ഥാനത്തിൽ ആദ്യ വരുന്ന ഏഴു ടീമുകൾക്ക് ടൂർണമെൻറിൽ പങ്കെടുക്കാനാകും. നിലവിൽ ഏഴു മത്സരങ്ങളിൽനിന്ന് നാലു ജയവുമായി എട്ടു പോയൻറുള്ള അഫ്ഗാൻ ആറാം സ്ഥാനത്താണ്.

ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾക്കെതിരെ തോറ്റെങ്കിലും അഫ്ഗാൻ ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയും തകർക്കുകയും നെതർലൻഡ്സിനെ അനായാസ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

നിലവിൽ 10 പോയൻറുമായി മൂന്നാം സ്ഥാനത്താണ് ഓസീസ്. അവസാന കളിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്റെ എതിരാളികൾ ദക്ഷിണാഫ്രിക്ക ഇതിനകം തന്നെ സെമി ഉറപ്പാക്കിയിട്ടുണ്ട്.

afganisthan champions trophy tournament