ലണ്ടന്‍: വിമ്പിള്‍ഡന്‍ പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ഫൈനലില്‍. സെമിഫൈനലില്‍ 8ാം സീഡ് ഇറ്റാലിയന്‍ താരം യാനിക് സിന്നറെയാണ് നിലവിലെ ചാംപ്യനായ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-4, 7-6.
നൊവാക് ജോക്കോവിച്ചിന്റെ 35ാം ഗ്രാന്സ്ലാം ഫൈനലും ഒന്‍പതാം വിമ്പിള്‍ഡന്‍ ഫൈനലുമാണിത്. സെമിഫൈനലിന്റെ തുടക്കം മുതല്‍ ആധിപത്യം നിലനിര്‍ത്തിയ ജോക്കോവിച്ച്, 42 മിനിറ്റിനുള്ളില്‍ ആദ്യ സെറ്റ് സ്വന്തമാക്കി.
ഫൈനലില്‍ ഒന്നാം സീഡ് കാര്‍ലോസ് അല്‍കാരസ്, 3ാം സീഡ് ഡാനില്‍ മെദ്വദെവ് തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിലെ വിജയിയായിരിക്കും ജോക്കോയുടെ എതിരാളി.