നിലവിലെ കണക്ക് പ്രകാരം ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ന്യൂസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെയാണ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായത്.
ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഷമി 23 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഓസീസ് സ്പിന്നര്‍ ആഡം സാംപ (22 വിക്കറ്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പത്ത് മത്സരങ്ങളില്‍ നിന്നാണ് സാമ്പ 22 വിക്കറ്റ് സ്വന്തമാക്കിയത് ഇന്നത്തെ മത്സരത്തില്‍ സാമ്പയ്ക്ക് വിക്കറ്റ് ലഭിക്കാത്തതോടുകൂടിയാണ് മുഹമ്മദ് ഷമി ഒന്നാമതായത് എന്നിരുന്നാല്‍ പോലും വെറും ഒരു വിക്കറ്റിന്റെ ആധിപത്യം ഉള്ളതുകൊണ്ടുതന്നെ വിക്കറ്റ് വേട്ടയിലെ ഒന്നാമനെ കണ്ടെത്താനായി ഫൈനല്‍ വരെ കാത്തിരിക്കണം.