വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അവസാനമായി 2019 ഓഗസ്റ്റിലാണ് താരം വെസ്റ്റ് ഇൻഡീസിനായി കളിച്ചത്. വലംകൈയ്യൻ ഓഫ്‌ബ്രേക്ക് ബൗളറാണ് നരെയ്ൻ. 2012-ൽ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇൻഡീസ് ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു.

author-image
Hiba
New Update
വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അവസാനമായി 2019 ഓഗസ്റ്റിലാണ് താരം വെസ്റ്റ് ഇൻഡീസിനായി കളിച്ചത്. വലംകൈയ്യൻ ഓഫ്‌ബ്രേക്ക് ബൗളറാണ് നരെയ്ൻ. 2012-ൽ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇൻഡീസ് ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായി നല്ല ബന്ധം പുലർത്താതിരുന്ന അദ്ദേഹത്തെ ബോർഡ് പലപ്പോഴും ടീമിൽ പരിഗണിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ നരെയ്ൻ ദീർഘകാലമായി ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്നത്. വിരമിക്കുന്നതിനെ പറ്റി താരം ഇൻസ്റ്റഗ്രാമിലൂടെയാണ് പറഞ്ഞത്.

' വെസ്റ്റ് ഇൻഡീസ് ടീമിനൊപ്പം കളിച്ചിട്ട് നാല് വർഷമാകുന്നു. ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണ്. പൊതുവെ ഞാൻ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളാണ്. എന്നാൽ വ്യക്തിപരമായ ജീവിതത്തിൽ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അവരെല്ലാം എന്റെ കരിയറിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനായി കളിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. എല്ലാവർക്കും ഒരുപാട് നന്ദി' - നരെയ്ൻ കുറിച്ചു.

വെസ്റ്റ് ഇൻഡീസിനായി ആറുടെസ്റ്റുകൾ കളിച്ച നരെയ്ൻ 21 വിക്കറ്റുകൾ നേടി. 65 ഏകദിനത്തിൽ നിന്ന് 92 വിക്കറ്റും 51 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 52 വിക്കറ്റും സ്വന്തമാക്കിയിരുന്നു.

 
West Indies Sunil Narine retired