വ്യാഴാഴ്ച പുണെയിൽ വച്ചു നടന്ന ഇന്ത്യ ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി തന്റെ കരിയറിലെ 48-ാം ഏകദിന സെഞ്ച്വറി തികച്ചു . ഈ കളിയിൽ ഇന്ത്യ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ നസൂം അഹമ്മദിന്റെ പന്തിൽ സിക്‌സറടിച്ചാണ് കോഹ്‌ലി തന്റെ സെഞ്ച്വറി തികച്ചത്.
കോഹ്‌ലിക്ക് ഈ ചരിത്രനേട്ടത്തിലെത്താൻ മൂന്ന് റൺസാണ് വേണ്ടിയിരുന്നത് എന്നാൽ അതെ സമയം ഇന്ത്യക്ക് വിജയിക്കാൻ വെറും രണ്ട് റൺസ് മാത്രം മതിയായിരുന്നു.ഏങ്കിലും കൊഹ്‌ലി സെഞ്ച്വറി നേടിയ നസമിന്റെ പന്ത് വൈഡ് വിളിക്കാതിരുന്ന അമ്പയർ റിച്ചാർഡ് കെറ്റിൽബറോയുടെ തീരുമാനം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.
ലെഗ് സ്റ്റമ്പിന് നേരെയാണ് നസ് പന്ത് എറിഞ്ഞത്. എന്നാൽ കോഹ്‌ലി സ്റ്റമ്പിന് നേരെ അൽപ്പം നീങ്ങുകയും വിക്കറ്റ് കീപ്പർ അത് ലെഗ് സൈഡിൽ നിന്ന് പിടിക്കുകയും ചെയ്തു. എങ്കിലും കെറ്റിൽബറോ ഒരു ചെറു പുഞ്ചിരിയോടുകൂടി അതിനെ വൈഡ് എന്ന് വിളിക്കേണ്ടതില്ലെന്ന് തീരുമാനികുകയും ചെയ്തു.
കോഹ്‌ലി 42-ാം ഓവറിലെ മൂന്നാം പന്തിലൂടെ ഒരു സിക്സ് നേടി ടീം ഇന്ത്യയുടെ വിജയ ശില്പിയായി മുന്നേറി. എന്നാൽ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രമം മത്സരം വിശകലനം ചെയ്യുതു കൊണ്ട് പറഞ്ഞത് അംബയർ കെറ്റിൽബറോ വസൂമിന്റെ ബോളിനെ വൈഡ് എന്ന് വിളിക്കാഞ്ഞത് ഒരു വലിയ തെറ്റാണെന്നാണ്.
എങ്കിലും കാര്യമറിയാതെ സംസാരിക്കുന്നവരെ അദ്ദേഹം അടച്ചക്ഷേപിക്കുകയും ഒന്നും ചെയ്യാനില്ലാത്ത ആളുകൾ അത്തരം മണ്ടത്തരങ്ങൾ ഉപയോഗിച്ച് ജീവിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
"ഇതിനെ അമ്പയറുടെ ഭാഗത്തുനിന്നുമുള്ള ഒരു വലിയ തെറ്റായി കണക്കാക്കം. ഇത് ഉറപ്പായും ഒരു വൈഡ് ബോൾ ആയിരുന്നു. ഇത് ഒന്നും ചെയ്യാനില്ലാത്ത ആളുകൾക്കുവേണ്ടിയുള്ളതാണ്. അവർക്ക് ഈ മണ്ടത്തരം ഉപയോഗിച്ച് ജീവിക്കാം പിന്നീട് അതിന്റെ ഒപ്പം ഭ്രാന്തമായി നീങ്ങാം." എ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരശേഷം കോലി പറഞ്ഞത്
സ്വന്തം മണ്ണിൽ ലോകകപ്പ് കളിക്കുന്നതിന്റെ ‘പ്രത്യേക സുഖം' ആസ്വദിക്കുകയാണെന്നാണ്.“ഞാൻ കളിച്ച ലോകകപ്പുകളിൽ നിന്നും നേടിയ കുറച്ച് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട് പക്ഷെ അവയൊന്നും ഇതുവരെയായും സെഞ്ച്വറിയിലേക്ക് കോൺവെർട്ട് ചെയ്തിട്ടില്ല. അതിനാൽ ഇത്തവണ കളി അവസാനിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു "കോഹ്‌ലി കൂട്ടിച്ചേർത്തു.
49 സെഞ്ച്വറികൾ എന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഒപ്പമെത്താൻ കോഹലിക് ഇനി വെറും ഒരു സെഞ്ച്വറിയുടെ കടമ്പ മാത്രം.