മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നിർണായകമല്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിശ്വസിക്കുന്നത്. എന്നാൽ ഈ ലോകപ്പിലെ ഇതുവരെയുള്ള മത്സരങ്ങൾ തെളിഞ്ഞ ചിത്രം അതല്ല.
മികച്ച ബാറ്റിങ് ട്രാക്കാണ് വാങ്കഡെയിലേത്. ബൗണ്ടറിയിലേക്കു ദൂരം കുറവാണെന്നതും സ്കോറിങ് അനായാസമാക്കുന്നു.ഈ ലോകപ്പിൽ ഇവിടെ നടന്ന 4 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ശരാശരി സ്കോർ 357 റൺസാണ്.
പേസർമാർക്ക് കാര്യമായ പിന്തുണ ലഭിക്കുക രണ്ടാം ഇന്നിങ്സിൽ ബോൾ പഴകുന്നതു വരെയുള്ള ആദ്യ 20 ഓവറുകളിലാവും. ലോകകപ്പിലെ രണ്ടാം ഇന്നിങ്സിലെ പവർ പ്ലേയിൽ പേസർമാർ ഏറ്റവും അധികം വിക്കറ്റ് (17) നേടിയ മൈതാനവും ഇതാണ്.
ലോകകപ്പിലെ നാലിൽ ഒരു മത്സരത്തിൽ മാത്രമാണ് ആ പതിവ് തെറ്റിച്ചത്, അഫ്ഗാനിസ്ഥാൻ – ഓസ്ട്രേലിയ മത്സരത്തിൽ ഗ്ലെൻ മാക്സ്‌വെലിന്റെ അദ്ഭുത ഇന്നിങ്സ് ആയിരുന്നു അതിനു കാരണം. മറ്റു 3 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം 200 കടന്നിട്ടില്ല. അതിനാൽ ടോസ് ലഭിക്കുന്ന ടീം ആദ്യം ബാറ്റ് ചെയ്യുമെന്ന് ഉറപ്പാണ്.