"ഭാവിയിൽ, രണ്ട് ഇന്ത്യൻ ജാവലിൻ താരങ്ങൾ 90 മീറ്റർ ക്ലബ്ബിൽ ചേരുന്നതായി ഞാൻ കാണുന്നു," ബുധനാഴ്ച ന്യൂഡൽഹിയിൽ ഏഷ്യൻ ഗെയിംസ് താരങ്ങളെ ആദരിക്കുന്നതിനുള്ള അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചടങ്ങിനിടെ നീരജ് ചോപ്ര പറഞ്ഞു.“ഹാങ്‌ഷൗവിൽ നടന്ന മെഡൽ റൗണ്ടിൽ ഞാനും ജെനയും (വെള്ളി മെഡൽ ജേതാവ്) തമ്മിൽ ആരോഗ്യകരമായ മത്സരമായിരുന്നു നടന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അത്‌ലറ്റിക്‌സിൽ ആറ് സ്വർണമുൾപ്പെടെ 29 മെഡലുകൾ ഇന്ത്യ നേടി, ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ച നേട്ടമാണിത്. അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ ഇന്ത്യൻ ടീമിന് ഇനിയും സ്വർണം നേടാനാകുമായിരുന്നു എഎഫ്‌ഐ പ്രസിഡന്റ് ആദിൽ സുമാരിവാല അഭിപ്രായപെട്ടു.
ഏഷ്യൻ ഗെയിംസിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ അത്‌ലറ്റുകളും മികച്ച പ്രകടനം കാഴ്ചവെച്ചതായി സുമാരിവാല കൂട്ടിച്ചേർത്തു.
2023 സീസണിലെ മികച്ച പ്രകടനം 2024 ലെ പാരീസ് ഒളിമ്പിക്സിന് മുന്നോടിയായുള്ള ഇന്ത്യൻ അത്‌ലറ്റുകളുടെ ആത്മവിശ്വാസത്തിന് വലിയ ഉത്തേജനമാണ്,” അദ്ദേഹം പറഞ്ഞു.