കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യന്‍ ടീമിന് പിഴ

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 12 റണ്‍സിന് വിജയിച്ചെങ്കിലും ഇന്ത്യന്‍ ടീമിന് പിഴ ശിക്ഷ.

author-image
Shyma Mohan
New Update
കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യന്‍ ടീമിന് പിഴ

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 12 റണ്‍സിന് വിജയിച്ചെങ്കിലും ഇന്ത്യന്‍ ടീമിന് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥ് പിഴയിട്ടിരിക്കുന്നത്. മാച്ച് ഫീയുടെ 60 ശതമാനാണ് ഐസിസി മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്.

നിശ്ചിത സമയത്ത് ഇന്ത്യ മൂന്ന് ഓവറുകള്‍ കുറച്ചാണ് എറിഞ്ഞിരുന്നത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ. ഐസിസി പെരുമാറ്റച്ചട്ട പ്രകാരം കളിക്കാര്‍ക്ക് പുറമെ സപ്പോര്‍ട്ട് സ്റ്റാഫും പിഴ ഒടുക്കണം.

ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായിരുന്ന അനില്‍ ചൗധരിയും നിതിന്‍ മേനോനുമാണ് ഇന്ത്യ നിശ്ചിത സമയത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടി മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യ പിഴവ് അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് പിഴ ചുമത്തിയത്.

team india India vs New Zealand