പാകിസ്താനെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു

ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. പാകിസ്താന്‍ തുടര്‍ച്ചയായ രണ്ടാം വിജയവും, ശ്രീലങ്ക ആദ്യ വിജയവുമാണ് ലക്ഷ്യം വൈകുന്നത്.

author-image
Hiba
New Update
പാകിസ്താനെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു

ഹൈദരാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. പാകിസ്താന്‍ തുടര്‍ച്ചയായ രണ്ടാം വിജയവും, ശ്രീലങ്ക ആദ്യ വിജയവുമാണ് ലക്ഷ്യം വൈകുന്നത്.

ശ്രീലങ്കൻ ടീമിൽ മാറ്റമൊന്നുമില്ല. ഡാസണ്‍ ശനകയാണ് ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയോടെ 102 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്‌ക്കെതിരേ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും സ്വന്തമാക്കി. ബൗളിങ്ങില്‍ വരുത്തിയ വലിയ പിഴവുകളാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്.

പാകിസ്താന്‍ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചിരുന്നു. പക്ഷേ മികച്ച പ്രകടനം പാകിസ്താന് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. പാകിസ്താനും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തി.

sri lanka pakistan