കൊൽക്കത്ത: ഏകദിന ലോകകപ്പ് സെമി ഫൈനലിലെ രണ്ടാം മസാരത്തിൽ തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്കു ശേഷം ഓസ്ട്രേലിയെ പ്രതിരോധിക്കാൻ ദക്ഷിണാഫ്രിക്ക. മത്സരം 21 ഓവറുകൾ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയുള്ളത്.
ഹെൻറിച് ക്ലാസൻ (25 പന്തിൽ 16), ഡേവിഡ് മില്ലർ (35 പന്തിൽ 29) എന്നിവരാണു ക്രീസിൽ.11.5 ഓവറിൽ 24 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ദക്ഷിണാഫ്രിക്ക മഴയ്ക്കു ശേഷം വീണ്ടും കളി തുടങ്ങിയപ്പോഴാണു പ്രതിരോധം തീർക്കുന്നത്.
പരുക്കുമാറി തിരിച്ചെത്തിയ ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം പുറത്തായത്. ആദ്യ ഓവറിലെ അവസാന പന്തിൽ ബാവുമയെ മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ചു.
ക്വിന്റൻ ഡികോക്ക് (മൂന്ന്), എയ്ഡൻ മാർക്രം (20 പന്തിൽ 10), റാസി വാൻ ഡർ ദസൻ (31 പന്തിൽ ആറ്) എന്നിവർ പിന്നാലെ പുറത്തായി ഗ്രൗണ്ട് വിട്ടു. ഡികോക്കിനെയും ദസനെയും പുറത്താക്കിയത് ജോഷ് ഹെയ്സൽവുഡാണ്.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– ക്വിന്റൻ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബാവുമ (ക്യാപ്റ്റൻ), റാസി വാൻ ഡർ ദസൻ, എയ്ഡൻ മർക്റാം, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, ജെറാൾട് കോട്സീ, കഗീസോ റബാദ, ടബരെയ്സ് ഷംസി.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.