അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ക്രിക്കറ്റ് താരമായി ശ്രീലങ്കൻ ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു അദ്ദേഹം ടൈം ഔട്ടായത്.
കൃത്യസമയത്ത് ക്രീസിലെത്താൻ മാത്യൂസിന് കഴിഞ്ഞെങ്കിലും ഹെൽമെറ്റിന്റെ തകരാർ മൂലം നിശ്ചിത സമയത്തിനുള്ളിൽ ആദ്യ പന്ത് നേരിടാനായില്ല. ഇതിനെ തുടർന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ടൈം ഔട്ട് വിളിക്കുകയായിരുന്നു, അമ്പയറിന് അദ്ദേഹത്തെ പുറത്താക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.
ഈ സംഭവത്തെ തുടർന്ന് ആരാധകരാരും വിദഗ്ധരും രംഗത്ത് വന്നിരുന്നു.മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയോട് ഷാക്കിബിന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന് വ്യക്തമായ ഒരു മറുപടി ഉണ്ടായിരുന്നു.
" അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, ആ സമയം അദ്ദേഹത്തിന്റെ തലയിലൂടെ എന്താണ് കടന്നു പോയതെന്ന് അറിയില്ല. ഒരു നിമിഷത്തിന്റെ ആവേശമായിരിക്കാം," കൊൽക്കത്ത ടിവിയുമായുള്ള സംഭാക്ഷണത്തിൽ ഗാംഗുലി പറഞ്ഞു.
"എന്റെ ഫീൽഡർമാരിൽ ഒരാളാണ് എന്നോട് പറഞ്ഞത് ഞാൻ അപ്പീൽ ചെയ്യുകയാണെങ്കിൽ അദ്ദേഹം പുറത്താക്കുമെന്ന്. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എന്റെ ടീമിന്റെ നന്മയ്ക്ക് വേണ്ടി ക്യാപ്റ്റൻ എന്ന നിലയ്ക്ക് ഞാൻ ആത് ചെയ്തു." മത്സരത്തിന് ശേഷം ഷാക്കിബ് പറഞ്ഞു.