ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ വിജയം ദഹിക്കുന്നില്ല: ഷമി

2023 ലോകകപ്പ് ക്രിക്കറ്റിൽ 7 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി. അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഇന്ത്യയെ ഫൈനൽ വരെ എത്തിച്ചു.

author-image
Hiba
New Update
ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ വിജയം ദഹിക്കുന്നില്ല: ഷമി

2023 ലോകകപ്പ് ക്രിക്കറ്റില്‍ 7 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി. അദ്ദേഹത്തിന്റെ മികച്ച പ്രകടനം  ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ചു.

ഇന്ത്യ മുഴുവന്‍ ഷമിയുടെ വിജയം ആഘോഷിച്ചപ്പോള്‍ പാക്കിസ്ഥാനില്‍ നിന്ന് ചില വിചിത്രമായ ആരോപണങ്ങള്‍ വന്നു, മുന്‍ താരം ഹസന്‍ റാസ ഇന്ത്യന്‍ ടീമിനെ 'ചതി'യെന്ന് ആരോപിച്ചു. ഷമിക്കും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും വ്യത്യസ്ത പന്തുകളാണ് നല്‍കിയതെന്ന് റാസ അഭിപ്രായപ്പെട്ടു.

ആദ്യ മത്സങ്ങളില്‍ ഒന്നും ഷമി ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നില്ല. ഹര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹം ടീമിലെത്തിയത്. തുടക്കത്തിലേ 4 മത്സരങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിട്ടില്ല.

കളിച്ച 7 നിന്ന് അദ്ദേഹം 24 വിക്കറ്റുകളും വീഴ്ത്തി. എന്നാല്‍, ചില മുന്‍ പാകിസ്ഥാന്‍ താരങ്ങളുടെ അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ആളുകള്‍ക്ക് തന്റെ വിജയം ദഹിക്കുന്നില്ലെന്ന് ഷമി പറഞ്ഞു.

'എന്റെ തരത്തിലുള്ള 10 ബൗളര്‍മാരെങ്കിലും വരണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. എനിക്ക് ആരോടും അസൂയയില്ല. മറ്റുള്ളവരുടെ വിജയം നിങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക് മികച്ച കളികാരനാകാന്‍ കഴിയും,' ഷമി പ്യൂമയോട് പറഞ്ഞു.

'കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഞാന്‍ ഒരുപാട് കേള്‍ക്കുന്നു. ആദ്യ മത്സരങ്ങളില്‍ ഞാന്‍ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. എന്നെ ടീമിലേക്ക് ഡ്രാഫ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ 5 വിക്കറ്റ് വീഴ്ത്തി. അടുത്ത രണ്ട് മത്സരങ്ങളിലായി ഞാന്‍ 4 , 5 ബാറ്റര്‍മാരെ പുറത്താക്കി.

ചില പാകിസ്ഥാന്‍ കളിക്കാര്‍ക്ക് എന്റെ വിജയം ദഹിക്കാനായില്ല.  അവരാണ് മികച്ചവരെന്ന് അവര്‍ കരുതുന്നു. എന്റെ അഭിപ്രായത്തില്‍, കൃത്യസമയത്ത് പ്രകടനം നടത്തുന്ന കളിക്കാരനാണ് മികച്ചത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവര്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു, ഞങ്ങള്‍ക്ക് പ്രത്യേക പന്ത് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇങ്ങനെയുള്ള എന്തെങ്കിലും പ്രസ്ഥാപന ഒരു വ്യക്തിയില്‍ നിന്ന് ഉയരുകയാണെങ്കില്‍ അദ്ദേഹം യഥാര്‍ത്ഥ കളിക്കാരനല്ല എന്ന് ഞാന്‍ മനസിലാകുന്നു. പക്ഷെ നിങ്ങള്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, നിങ്ങള്‍ ഒരു മുന്‍ കളിക്കാരനാണ്, അത്തരം പ്രസ്താവനകള്‍ നടത്തരുത്,' അദ്ദേഹം പറഞ്ഞു.

 
icc world cup muhammed shami Hasan Raza