സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്: സൂര്യകുമാറിന് അന്തിമ ഇലവനില്‍ സാധ്യതയേറി

ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമിടാനിരിക്കെ ഇന്ത്യക്ക് തിരിച്ചടി.

author-image
Shyma Mohan
New Update
സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്: സൂര്യകുമാറിന് അന്തിമ ഇലവനില്‍ സാധ്യതയേറി

ഹൈദരാബാദ്: ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമിടാനിരിക്കെ ഇന്ത്യക്ക് തിരിച്ചടി. ശ്രേയസ് അയ്യരാണ് പുറംവേദനയെ തുടര്‍ന്ന് ഏകദിന പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുന്നത്.

പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിലയിരുത്തലിനും ചികിത്സക്കുമായി താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. ശ്രേയസ് അയ്യരിന് പകരക്കാരനായി രജത് പട്ടീദാറിനെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തതായി ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

ശ്രേയസ് അയ്യരിന്റെ പുറത്താകല്‍ സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ തുറന്നു. ബോളിവുഡ് താരം അതിയ ഷെട്ടിയുമായുള്ള വിവാഹത്തെ തുടര്‍ന്ന് കെഎല്‍ രാഹുലും പരമ്പരയില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Shreyas Iyer