'ഞാന്‍ നിന്നെ കണ്ടിട്ട് ഒരു വര്‍ഷമാകുന്നു, മൂന്നു മാസത്തോളമായി എല്ലായിടത്ത് നിന്നും ബ്ലോക്ക് ചെയ്തിരിക്കുകയാണ്': മകന് പിറന്നാള്‍ ആശംസകളുമായി ശിഖര്‍ ധവാന്റെ വികാരനിര്‍ഭരമായ കുറിപ്പ്

കന്‍ സൊരാവറിനെ പിറന്നാള്‍ ആശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ വികാരനിര്‍ഭരമായ കുറിപ്പ്. ഒരു വര്‍ഷമായി മകനെ കണ്ടിട്ടില്ലെന്നും എല്ലാത്തിലും തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും താരം കുറിച്ചു.

author-image
Web Desk
New Update
'ഞാന്‍ നിന്നെ കണ്ടിട്ട് ഒരു വര്‍ഷമാകുന്നു, മൂന്നു മാസത്തോളമായി എല്ലായിടത്ത് നിന്നും ബ്ലോക്ക് ചെയ്തിരിക്കുകയാണ്': മകന് പിറന്നാള്‍ ആശംസകളുമായി ശിഖര്‍ ധവാന്റെ വികാരനിര്‍ഭരമായ കുറിപ്പ്

ന്യൂഡല്‍ഹി: മകന്‍ സൊരാവറിനെ പിറന്നാള്‍ ആശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ വികാരനിര്‍ഭരമായ കുറിപ്പ്. ഒരു വര്‍ഷമായി മകനെ കണ്ടിട്ടില്ലെന്നും എല്ലാത്തിലും തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും താരം കുറിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ധവാന് ഡല്‍ഹി കോടതി വിവാഹ മോചനം നല്‍കിയിരുന്നു.

മുന്‍ ഭാര്യ ഐഷ മുഖര്‍ജിയോടൊപ്പമാണ് മകന്‍ താമസിക്കുന്നത്. ധവാന് മകനെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, അതിനു സാധിക്കുന്നില്ലെന്നാണ് താരത്തിന്റെ പരാതി.

''ഞാന്‍ നിന്നെ കണ്ടിട്ട് ഒരു വര്‍ഷമാകുന്നു. മൂന്നു മാസത്തോളമായി എല്ലായിടത്ത് നിന്നും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് ചിത്രം തന്നെ പോസ്റ്റ് ചെയ്ത് ആശംസകള്‍ നേരുന്നത്. നിന്നെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. നീ നന്നായി വളരുന്നുണ്ടെന്ന് എനിക്കറിയാം. പപ്പ നിന്നെ എപ്പോഴും മിസ് ചെയ്യുന്നു. കാണാന്‍ സാധിക്കുന്നില്ലെങ്കിലും ഞാന്‍ എല്ലാ ദിവസവും നിനക്കായി മെസേജുകള്‍ അയക്കുന്നുണ്ട്. നിന്റെ വിശേഷങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.''-ശിഖര്‍ധവാന്‍ ഇസ്റ്റഗ്രാമില്‍ കുറിച്ചു. പപ്പ നിന്നെ ഒരുപാടു സ്‌നേഹിക്കുന്നു എന്ന് പറഞ്ഞാണ് ശിഖര്‍ ധവാന്റെ കുറിപ്പ് അവസാനിക്കുന്നത്.

2022 ഡിസംബറിലാണ് ധവാന്‍ ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ഐപിഎല്‍ 2024 സീസണിനായുള്ള തയാറെടുപ്പിലാണ് ധവാനിപ്പോള്‍. പഞ്ചാബ് കിങ്‌സിനെ അടുത്ത സീസണിലും ധവാന്‍ തന്നെയാകും നയിക്കുക.

Shikhar Dhawan cricket newsupdate latestnews