ചടങ്ങുകൾ ഏഷ്യാകപ്പിനു ശേഷം;ഷഹീൻ അഫ്രീദി അൻഷ വിവാഹം രണ്ടാം തവണയും

ഭാര്യ അൻഷ അഫ്രീദിയെ ഒരിക്കൽകൂടി വിവാഹം കഴിക്കാനൊരുങ്ങി പാക്കിസ്ഥാൻ യുവ പേസർ ഷഹീൻ ഷാ അഫ്രീദി. ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ തിരക്കുകൾക്കിടയിലാണ് അഫ്രീദിയുടെ വിവാഹ വാർത്ത പുറത്തുവരുന്നത്. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകളാണ് അൻഷ. സെപ്റ്റംബർ 19ന് കറാച്ചിയിലും സെപ്റ്റംബർ 21ന് ഇസ്‍ലാമബാദിലുമാണു വിവാഹച്ചടങ്ങുകൾ നടത്തുന്നത്.

author-image
Hiba
New Update
ചടങ്ങുകൾ ഏഷ്യാകപ്പിനു ശേഷം;ഷഹീൻ അഫ്രീദി അൻഷ വിവാഹം രണ്ടാം തവണയും

ലഹോർ: ഭാര്യ അൻഷ അഫ്രീദിയെ ഒരിക്കൽകൂടി വിവാഹം കഴിക്കാനൊരുങ്ങി പാക്കിസ്ഥാൻ യുവ പേസർ ഷഹീൻ ഷാ അഫ്രീദി. ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ തിരക്കുകൾക്കിടയിലാണ് അഫ്രീദിയുടെ വിവാഹ വാർത്ത പുറത്തുവരുന്നത്. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകളാണ് അൻഷ. സെപ്റ്റംബർ 19ന് കറാച്ചിയിലും സെപ്റ്റംബർ 21ന് ഇസ്‍ലാമബാദിലുമാണു വിവാഹച്ചടങ്ങുകൾ നടത്തുന്നത്.

ഈ വർഷം ഫെബ്രുവരി മൂന്നിനാണ് ഷഹീനും അൻഷയും ആദ്യം വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഈ വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ഏതാനും ചിത്രങ്ങൾ അഫ്രീദി തന്നെ അന്നു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സെപ്റ്റംബർ അവസാനം വലിയ ആഘോഷമാക്കി വിവാഹം ഒരിക്കൽ കൂടി നടത്താനാണ് ഇരു കുടുംബങ്ങളുടേയും നീക്കം.

സെപ്റ്റംബർ 17നാണ് ഏഷ്യാ കപ്പ് ഫൈനൽ നടക്കേണ്ടത്. അതിനു ശേഷം വിവാഹച്ചടങ്ങു നടത്താനാണു തീരുമാനം. വിവാഹത്തിനു ശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ച് അത്താഴ വിരുന്നും നടക്കും. എല്ലാവരെയും ക്ഷണിച്ച് ജീവിതത്തിലെ സുന്ദരമായ നിമിഷം ആഘോഷിക്കാനാണ്, വിവാഹം വീണ്ടും നടത്താൻ അഫ്രീദി കുടുംബങ്ങൾ ഒരുങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

23 വയസ്സുകാരനായ ഷഹീൻ അഫ്രീദി സമകാലിക ക്രിക്കറ്റിലെ മികച്ച യുവപേസർമാരിൽ ഒരാളാണ്. ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടയിൽ പാക്ക് താരം നസീം ഷായ്ക്കൊപ്പം രണ്ടാം സ്ഥാനത്താണ് അഫ്രീദി. ഇരുവർക്കും ഏഴു വിക്കറ്റു വീതമുണ്ട്. ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയ പാക്ക് താരം ഹാരീസ് റൗഫാണ് ഒന്നാമത്.

shaheen afridi Ansha Afridi&#039cricket