മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന മുംബൈ ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് ഖാനെ പിന്തുണച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തും എന്ന ഏവരുടെയും പ്രതീക്ഷ തെറ്റിച്ച് ഞെട്ടിച്ചുകൊണ്ടാണ് സൂര്യകുമാര്‍ യാദവിന് ടീമിലെടുത്തത്. സര്‍ഫറാസ് ഖാന്റെ ടീം ഇന്ത്യയിലേക്കുള്ള പ്രവേശനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശ്വിന്‍.
എന്താണ് അവനെക്കുറിച്ച് പറയുക. അവനെ ടീമിലെടുക്കണോ എന്നതിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. അവനെ പക്ഷേ അതൊന്നും ബാധിക്കുന്നില്ല, 2019-20, 2020-21 സീസണുകളില്‍ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചത്. ഈ രണ്ട് സീസണുകളിലും 900ത്തിലധികം റണ്‍സ് നേടിയിരുന്നു. ഈ സീസണില്‍ ഏതാണ് 600ലധികം റണ്‍സും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലായി അവന്റെ ശരാശരി 100ന് മുകളിലാണ്. അതും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍.
അവനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള ശക്തമായ അവകാശവാദങ്ങളാണ് ഈ പ്രകടനങ്ങളോടെ അവന്‍ ഉന്നയിക്കുന്നത്. അവന്‍ ഇപ്പോള്‍ ചെയ്യുന്നത് സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ്. അവന് നിര്‍ഭാഗ്യം കൊണ്ടാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ടീമില്‍ എത്താതെ പോയത്. ടീമിലേക്ക് തിരഞ്ഞെടുത്തില്ലെങ്കിലും അതൊന്നും ബാധിക്കുന്നില്ല. ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ അവന്‍ തകര്‍ത്തടിച്ച് സെഞ്ചുറി നേടി. മത്സരം മുംബൈ തോറ്റെങ്കിലും അധികം വൈകാതെ തന്നെ അവന്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നും അശ്വിന്‍ പറഞ്ഞു.