രോഹിത് ടി20യില്‍ നിന്ന് വിരമിച്ചേക്കും

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ഇനി ഇന്ത്യക്കായി ടി20 കളിക്കണ്ട എന്നും യുവതാരങ്ങള്‍ക്ക് ആയി ടി20യില്‍ നിന്ന് മാറി നില്‍ക്കാം എന്നും രോഹിത് തീരുമാനിച്ചതായാണ് വിവരം.

author-image
Hiba
New Update
രോഹിത് ടി20യില്‍ നിന്ന് വിരമിച്ചേക്കും

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ഇനി ഇന്ത്യക്കായി ടി20 കളിക്കണ്ട എന്നും യുവതാരങ്ങള്‍ക്ക് ആയി ടി20യില്‍ നിന്ന് മാറി നില്‍ക്കാം എന്നും രോഹിത് തീരുമാനിച്ചതായാണ് വിവരം.

ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്റെ ടി20യിലെ ഭാവിയെക്കുറിച്ച് ബിസിസിഐയുമായി സംസാരിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2022 നവംബറില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍ പുറത്തായതിന് ശേഷം രോഹിത് ഇന്ത്യക്ക് ആയി ടി20 കളിച്ചിട്ടില്ല.36 കാരനായ ഇന്ത്യന്‍ നായകന്‍ 148 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 3853 റണ്‍ ടി20യില്‍ നേടിയിട്ടുണ്ട്.

 
rohith sharma t20