ശസ്ത്രക്രിയ വിജയകരം: അപകടശേഷം പന്തിന്റെ ആദ്യ ട്വീറ്റ്

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആദ്യ ട്വീറ്റ്.

author-image
Shyma Mohan
New Update
ശസ്ത്രക്രിയ വിജയകരം: അപകടശേഷം പന്തിന്റെ ആദ്യ ട്വീറ്റ്

മുംബൈ: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആദ്യ ട്വീറ്റ്. തന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും തിരിച്ചുവരവിനും വരാനിരിക്കുന്ന വെല്ലുവിളികളെയും കാത്തിരിക്കുകയാണെന്നും ഋഷഭ് പന്ത് ട്വീറ്റ് ചെയ്തു. ബിസിസിഐ, ജയ് ഷാ, സര്‍ക്കാര്‍ എന്നിവരുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 30നായിരുന്നു ഡല്‍ഹി - ഡെറാഡൂണ്‍ ഹൈവേയില്‍ വെച്ച് നടന്ന കാറപടത്തില്‍ പന്തിന് പരിക്കേറ്റത്. താരത്തിന്റെ വലതു കാല്‍മുട്ടിലെ ലിഗാമെന്റില്‍ സാരമായി പരിക്കേല്‍ക്കുകയുണ്ടായി. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരത്തെ മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മുംബൈയിലായിരുന്നു ശസ്ത്രക്രിയക്ക് വിധേയനായത്.

Rishabh Pant