2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പിന്‍വാങ്ങുമെന്ന് സൂചന. വലിയ പ്രതീക്ഷയിലായിരുന്നു ടീം ഇന്ത്യയുടെ പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റെടുത്തത്.
2022ലെ ടി20 ലോകകപ്പ് തോല്‍വിയോടെ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും വലിയ വിമര്‍ശനത്തിന് ഇരയായി.അതേ സമയം ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് വളരെ നിര്‍ണായകമാണ്.2023 ഏകദിന ലോകകപ്പ് വരെയാണ് ദ്രാവിഡിന്റെ കരാര്‍.
ഇത് നീട്ടിയേക്കില്ല.ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനായ വിവിഎസ് ലക്ഷ്മണ്‍ പകരം പരിശീലകനാവുമെന്നാണ് റിപ്പോര്‍ട്ട്. ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യയെ വിവിധ പരമ്പരകളില്‍ ലക്ഷ്മണ്‍ പരിശീലിപ്പിച്ചിരുന്നു.
സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ആയിരിക്കെയാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാണ് ദ്രാവിഡ് ,രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ പരിശീലകനായി എത്തിയത്.
2023 വരെയാണ് ദ്രാവിഡ് ബിസിസിഐയുമായി കരാറൊപ്പിട്ടിരിക്കുന്നത്. ഏകദിന ലോകകപ്പ് വരെയാണ് കരാര്‍. ലോകകപ്പിലെ പ്രകടനം എന്ത് തന്നെയായാലും അതോടെ പരിശീലക സ്ഥാനത്ത് ദ്രാവിഡിന്റെ കാലാവധി തീരും.
മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണാണ് അടുത്തതായി പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.2022 ഏഷ്യാകപ്പിനിടയില്‍ ദ്രാവിഡ് കൊവിഡ് 19 ബാധിച്ച് പിന്‍മാറിയപ്പോള്‍ ലക്ഷ്മണാണ് പരിശീലകനായിരുന്നത്.