ബ്രിസ്ബെയ്ന്‍: വലിയ പ്രതീക്ഷയോടെയാണ് സ്പാനിഷ് ഇതിഹാസ ടെന്നീസ് താരം റാഫേല്‍ നദാല്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. ആസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കുകയായിരുന്നു താരത്തിന്റെ പ്രഥമ ലക്ഷ്യം. എന്നാല്‍ വലിയ തിരിച്ചടിയാണ് നദാലിനു ഇപ്പോള്‍ നേരിടേണ്ടി വന്നത്. വെറ്ററന്‍ താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കുന്ന കാര്യം സംശയത്തില്‍.
പരിക്കാണ് താരത്തിനു മുന്നില്‍ വീണ്ടും വഴി മുടക്കി നില്‍ക്കുന്നത്.
ആസ്ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായി നടന്ന ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണലില്‍ താരം ക്വാര്‍ട്ടറില്‍ പരാജയപ്പെടുകയും ചെയ്തു. മത്സരത്തിനിടെ മെഡിക്കല്‍ ടൈം ഔട്ട് എടുത്ത് താരം ചികിത്സ തേടിയിരുന്നു. അതിനു ശേഷമാണ് നദാല്‍ മത്സരം പുനരാരംഭിച്ചത്.
മൂന്നര മണിക്കൂര്‍ നീണ്ട മാരത്തണ്‍ പോരില്‍ ആസ്ട്രേലിയന്‍ താരം ജോര്‍ദാന്‍ തോംപ്സന്‍ താരത്തെ വീഴ്ത്തി. 5-7, 7-6 (76), 63 എന്ന സ്‌കോറിനാണ് നദാല്‍ പരാജയപ്പെട്ടത്.
ആസ്ട്രേലിയന്‍ ഓപ്പണിനായി താന്‍ തയ്യാറെടുക്കുകയാണെന്നു മത്സര ശേഷം നദാല്‍ വ്യക്തമാക്കി. അടുത്ത ആഴ്ച മുതല്‍ പരിശീലനം തുടങ്ങും. എന്നാല്‍ 100 ശതമാനം ഉറപ്പോടെയല്ല താന്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനൊരുങ്ങുന്നതെന്നും നാദല്‍ തന്നെ വ്യക്തമാക്കി.