41 വര്‍ഷത്തിന് ശേഷം ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്ക് മെഡല്‍

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് വെങ്കലമെഡൽ. സെമിയില്‍ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (16-21, 9-21) പരാജയപെടുകയായിരുന്നു.

author-image
Hiba
New Update
41 വര്‍ഷത്തിന് ശേഷം ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്ക് മെഡല്‍

ഹാങ്ചൗ: ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് വെങ്കലമെഡൽ. സെമിയില്‍ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (16-21, 9-21) പരാജയപെടുകയായിരുന്നു.

ഇതോടെ പ്രണോയിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സില്‍ ഒരു മെഡല്‍ നേടുന്നത്.1982 ഏഷ്യന്‍ ഗെയിംസില്‍ സെയ്ദ് മോദിയാണ് ഈയിനത്തില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം.

ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 88 ആയി. 21 സ്വര്‍ണവും 32 വെള്ളിയും 35 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

badminton Prannoy asian games