ചെന്നൈ: സീനിയർ ദേശീയ ചാമ്പ്യൻഷിപ്പുകളിലും മറ്റ് ഇവെന്റുകളിലും തമിഴ്നാടിനെ പ്രതിനിധീകരിച്ച് എച്ച്.എസ്. പ്രണോയ് പങ്കെടുക്കാൻ തമിഴ്നാട് ബാഡ്മിന്റൺ അസോസിയേഷൻ (ടിഎൻബിഎ) ആഗ്രഹിക്കുന്നു. വ്യക്തമായ ചിത്രം ലഭിക്കുന്നതിനായി പ്രണോയിയെ ഒരു മീറ്റിംഗിനായി ടിഎൻബിഎ ചെന്നൈയിലേക്ക് ക്ഷണിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണോയ് തമിഴ് നാടിനെ പ്രതിനിധീകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. സ്പോർട്സ് ഡിപാർട്മെന്റ് കേരള ഗവണ്മെന്റ് ബാഡ്മിന്റൺ അസോസിയേഷൻ കേരളവും അദ്ദേഹത്തോട് ഇക്കാലമത്രയോണം മോശം രീതിയിലാണ് പെരുമാറിയത്.
ചൊവ്വാഴ്ച പ്രമുഖ ദേശിയ മാധ്യമത്തിനോട് സംസാരിച്ച ടിഎൻബിഎ സെക്രട്ടറി വി.ഇ. അരുണാചലം പറഞ്ഞു: “അടുത്തയാഴ്ച ഞങ്ങളുടെ ടിഎൻബിഎ പ്രസിഡന്റ് അൻബുമണി രാമദോസും മറ്റു കമ്മിറ്റീ അംഗങ്ങളും പ്രണോയിയുമായി ഒരു കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ട്, പ്രണോയ്‌ക്ക് മാത്രമല്ല, ടിഎൻബിഎയ്‌ക്കും മികച്ച രീതിയിൽ എന്തുചെയ്യാൻ കഴിയുമെന്ന് നോക്കും. ഞങ്ങൾക്ക് ഇതുവരെ എൻഒസി ലഭിച്ചിട്ടില്ല. എങ്ങനെ മുന്നോട്ട് പോകണം എന്ന കാര്യത്തിൽ ഞങ്ങക്കൊരു കൂട്ടായ തീരുമാനം എടുക്കേണ്ടിവരും."
പ്രണോയിയുടെ സാനിധ്യം സംസ്ഥാനത്തിന് വലുതായിരിക്കുമെന്ന് അരുണാചലം പറഞ്ഞു. അടുത്ത ഘട്ടത്തിലേക്ക് പോകാൻ താൽപ്പര്യമുള്ള നല്ല കളിക്കാർ ഞങ്ങളുടെ പക്കലുണ്ട്. തമിഴ്നാട് കളിക്കാർക്ക് ഒരു ഉപദേശകനാകാൻ പ്രണോയ്ക്ക് കഴിയും, ചെന്നൈ സൂപ്പർ കിംഗ്സിന് എം.എസ്. ധോണി എങ്ങനെയാണോ അതുപോലെ, അദ്ദേഹം പറഞ്ഞു.
പ്രണോയിയെ ടീമിൽ ഉൾപ്പെടുത്തുന്നതിനും ട്രാൻസ്ഫർ പ്രക്രിയ സുഗമമാണെന്ന് ഉറപ്പാക്കുന്നതിനുമുള്ള സാങ്കേതിക വിശദാംശങ്ങളെക്കുറിച്ച് ടിഎൻബിഎ തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (എസ്‌ഡിഎടി) ചർച്ച ചെയ്യണമെന്ന് അരുണാചലം പറഞ്ഞു.
"തമിഴ്നാട് ഗവൺമെന്റ്, പ്രത്യേകിച്ച് എസ്‌ഡിഎടി ഇത് എങ്ങനെയാണു കാണുന്നു? അവരുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ഈ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പില്ല. അവരുമായി ചർച്ച ചെയ്യേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.