പ്ലെയർ ഓഫ് ദ മാച്ച്, 50 വിക്കറ്റ് നേട്ടത്തിൽ മുഹമ്മദ്‌ ഷമി

റെക്കോർഡുകൾ തകർക്കുന്നതും പുതിയ റെക്കോർഡുകൾ സ്ഥാപിക്കുന്നതും ഇന്ത്യയ്ക്ക് ഇപ്പോൾ സാധാരണ കാര്യമാണ്. നേട്ടങ്ങൾ സ്ഥാപിക്കാനുള്ള ഒരു വേദിയായാണ് സെമി ഫൈനൽ ഇന്ത്യ കണ്ടത്. സെമി ഫൈനലിൽ അപൂർവ്വ നേട്ടമാണ് ബൗളർ മുഹമ്മദ്‌ ഷമി സ്വന്തമാക്കിയത്.

author-image
Hiba
New Update
പ്ലെയർ ഓഫ് ദ മാച്ച്, 50 വിക്കറ്റ് നേട്ടത്തിൽ മുഹമ്മദ്‌ ഷമി

റെക്കോർഡുകൾ തകർക്കുന്നതും പുതിയ റെക്കോർഡുകൾ സ്ഥാപിക്കുന്നതും ഇന്ത്യയ്ക്ക് ഇപ്പോൾ സാധാരണ കാര്യമാണ്. നേട്ടങ്ങൾ സ്ഥാപിക്കാനുള്ള ഒരു വേദിയായാണ് സെമി ഫൈനൽ ഇന്ത്യ കണ്ടത്. സെമി ഫൈനലിൽ അപൂർവ്വ നേട്ടമാണ് ബൗളർ മുഹമ്മദ്‌ ഷമി സ്വന്തമാക്കിയത്.

2023 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ ഹീറോകളിൽ പ്രധാനിയാണ്‌ മുഹമ്മദ്‌ ഷമി. പരിക്ക് മൂലം ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ പുറത്തായതോടെ മുഹമ്മദ്‌ ഷമിയ്ക്ക് നറുക്ക് വീഴുകയായിരുന്നു. തനിക്ക് ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ഷമിയ്ക്ക് സാധിച്ചു എന്ന് വേണം പറയാൻ.

 

ഇന്ത്യ ന്യൂസിലാൻഡ് സെമി ഫൈനൽ മത്സരത്തിൽ മുഹമ്മദ്‌ ഷമിയുടെ പേരിലും രണ്ട് ഇതിഹാസിക നേട്ടങ്ങൾ പിറന്നു. ലോകകപ്പിൽ ഇന്ത്യയ്ക്കായി 50 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളർ ആയി മാറി മുഹമ്മദ്‌ ഷമി. വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്ല്യംസനെ പുറത്താക്കി ഷമി ആഘോഷിച്ചത് ലോകകപ്പിൽ 50 വിക്കറ്റ് എന്ന പുതിയ നേട്ടമാണ്.

ലോകകപ്പിൽ ഈ നേട്ടം കൈവരിയ്ക്കുന്ന ഏഴാമത്തെ താരമാണ് മുഹമ്മദ്‌ ഷമി. ഷമിയ്ക്ക് പുറമേ ലോകകപ്പിൽ ഈ നേട്ടം കൈവരിച്ചിരിയ്ക്കുന്നത് 6 താരങ്ങൾ മാത്രമാണ്. ഗ്ലെൻ മഗ്രാത്ത് (ഓസ്ട്രേലിയ), മുത്തയ്യ മുരളീധരൻ (ശ്രീലങ്ക), മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ), ലസിത് മലിംഗ (ശ്രീലങ്ക), വസിം അക്രം (പാകിസ്ഥാൻ), ട്രെൻറ് ബോൾട്ട് ന്യൂസിലാൻഡ്) തുടങ്ങിയവരാണ് ഇതിനുമുൻപ് ഈ നേട്ടം കൈവരിച്ചവർ.

ഷമിയ്ക്ക് പുറമേ മിച്ചൽ സ്റ്റാർക്കും ട്രെൻറ് ബോൾട്ടും ഈ ലോകകപ്പിലാണ് ഈ നേട്ടം കൈവരിച്ചത്.സെമി ഫൈനലിന് മുൻപ് ഷമിയുടെ പേരിൽ ലോകകപ്പിൽ 47 വിക്കറ്റുകൾ ആണ് ഉണ്ടായിരുന്നത്. സെമി ഫൈനൽ മത്സരത്തോടെ ഈ പട്ടികയിലേയ്ക്ക് 7 വിക്കറ്റുകൾ കൂടിയാണ് ഷമി കൂട്ടിച്ചേർത്തത്.

ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ഏഴാം സ്ഥാനത്താണ് ഷമി. ഇന്ത്യയ്ക്കായി 100 ഏകദിനം എന്ന റെക്കോർഡും മുഹമ്മദ്‌ ഷമി സ്വന്തമാക്കി. ഈ ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്നായി 23 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയിരിയ്ക്കുന്നത്.

 

 
Player of the match Mohammad Shami 50 wickets icc world cup semi final