ആശ്വാസ ജയം, മധുരപ്രതികാരം! ഓസിസിന് 66 റണ്‍സ് വിജയം, തോല്‍വി ചോദിച്ചുവാങ്ങി ഇന്ത്യ

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസവിജയം. രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട ഓസിസ്, മൂന്നാം മത്സരത്തില്‍ 66 റണ്‍സിന്റെ മികച്ച വിജയം നേടി.

author-image
Web Desk
New Update
ആശ്വാസ ജയം, മധുരപ്രതികാരം! ഓസിസിന് 66 റണ്‍സ് വിജയം, തോല്‍വി ചോദിച്ചുവാങ്ങി ഇന്ത്യ

 

രാജ്‌കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസവിജയം. രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട ഓസിസ്, മൂന്നാം മത്സരത്തില്‍ 66 റണ്‍സിന്റെ മികച്ച വിജയം നേടി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 352 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചിട്ടും 49.4 ഓവറില്‍ 286 റണ്‍സിന് എല്ലാവരും പുറത്തായി. ഓസ്‌ട്രേലിയയുടെ വിജയം 66 റണ്‍സിന്. നേരത്തെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യസ്വന്തമാക്കിയിരുന്നു.

ഓസീസ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. 84 പന്തില്‍ 96 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് 353 റണ്‍സ് വിജയ ലക്ഷ്യം.

സ്റ്റീവ് സ്മിത്ത് (61 പന്തില്‍ 74), ഡേവിഡ് വാര്‍ണര്‍ (34 പന്തില്‍ 56), മാര്‍നസ് ലബുഷെയ്ന്‍ (58 പന്തില്‍ 72) എന്നിവരും അര്‍ധ സെഞ്ചറി നേടി. ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി 78 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് വാര്‍ണറും മാര്‍ഷും ചേര്‍ന്നു അടിച്ചെടുത്തത്.

അര്‍ധ സെഞ്ചറിക്കു പിന്നാലെ വാര്‍ണറെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കയ്യില്‍ പ്രസിദ്ധ് കൃഷ്ണ എത്തിച്ചു. മിച്ചല്‍ മാര്‍ഷ് നിലയുറപ്പിച്ചതോടെ ഓസീസ് സ്‌കോര്‍ 200 ഉം കടന്നു മുന്നേറി. സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ താരം പുറത്തായി. പ്രസിദ്ധ് കൃഷ്ണയുടെ ക്യാച്ചിലാണ് മാര്‍ഷിന്റെ മടക്കം.

പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ചറി തികച്ചു. സ്‌കോര്‍ 242 ല്‍ നില്‍ക്കെ മുഹമ്മദ് സിറാജിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി സ്മിത്ത് മടങ്ങി. ലബുഷെയ്ന്‍ ഒരു ഭാഗത്തു നിലയുറപ്പിച്ചപ്പോഴും അലക്‌സ് ക്യാരി (19 പന്തില്‍ 11), ഗ്ലെന്‍ മാക്സ്‌വെല്‍ (ഏഴു പന്തില്‍ അഞ്ച്), കാമറൂണ്‍ ഗ്രീന്‍ (13 പന്തില്‍ ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി.

49-ാം ഓവറിലാണ് ലബുഷെയ്‌ന്റെ വിക്കറ്റു വീണത്. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്ത് താരത്തെ മടക്കി. വാലറ്റത്ത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (22 പന്തില്‍ 19), മിച്ചല്‍ സ്റ്റാര്‍ക്ക് (രണ്ട് പന്തില്‍ ഒന്ന്) എന്നിവര്‍ പുറത്താകാതെനിന്നു.

 

 

india cricket odi australia